ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള പീഡനക്കേസിൽ തെളിവെടുപ്പിനിടെ പരാതിക്കാരൻ ഹോട്ടൽ തിരിച്ചറിഞ്ഞു. തുടർനടപടികൾ ഞായറാഴ്ച നടക്കും. ശനിയാഴ്ച നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പോലീസ് യുവാവിനെ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. രാത്രി നടന്ന തെളിവെടുപ്പിലാണ് യുവാവ് ഹോട്ടൽ തിരിച്ചറിഞ്ഞത്.
2012 ഡിസംബറിൽ ബെംഗളൂരുവിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരു വിമാനത്താവളം പോലീസിന് കൈമാറിയത്.