പത്രപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

യൂറോപ്യന്‍ കമ്മിഷന്റെ ലൊറന്‍സോ നടാലി ഇന്റര്‍നാഷനല്‍ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യന്‍ പത്രപ്രവര്‍ത്തകന്‍, സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയും റോയിട്ടേഴ്‌സ് ഫൗണ്ടേഷനും ചേര്‍ന്നു നല്‍കുന്ന ജോണ്‍ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തില്‍നിന്നുള്ള ഏക പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

author-image
Rajesh T L
New Update
sibi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രസ് ക്ലബ് ഐജെടി ഡയറക്ടറും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ സിബി കാട്ടാമ്പള്ളി (ജോര്‍ജ് തോമസ്, 63) നിര്യാതനായി. ബുധനാഴ്ച രാവിലെ 11.30 ഓടെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 

മലയാള മനോരമയില്‍ 38 വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി 2020 ല്‍ വിരമിച്ചു. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള സ്റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം രണ്ട് തവണ നേടി.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ലാഡ്‌ലി മീഡിയ ദേശീയ അവാര്‍ഡ്, ഫ്രാന്‍സിലെ ക്ലബ് ഓഫ് പ്രസ് ആന്‍ഡ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഏര്‍പ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. യൂറോപ്യന്‍ കമ്മിഷന്റെ ലൊറന്‍സോ നടാലി ഇന്റര്‍നാഷനല്‍ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യന്‍ പത്രപ്രവര്‍ത്തകന്‍, സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയും റോയിട്ടേഴ്‌സ് ഫൗണ്ടേഷനും ചേര്‍ന്നു നല്‍കുന്ന ജോണ്‍ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തില്‍നിന്നുള്ള ഏക പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

 

 

 

us journalist sibi kattampally