തിരുവനന്തപുരം: മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും കേരളകൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി ജോജോ (66) അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പാമോയില്‍ അഴിമിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ ബി സി ജോജോ പുറത്തുകൊണ്ടുവന്നു. മുല്ലപ്പെരിയാര്‍ കരാറിന് നിമയസാധുത ഇല്ലെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും ജോജോ ആയിരുന്നു.
1958ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്ട് ജനനം. പരേതരായ ഡി ബാലചന്ദ്രനും പി ലീലാവതിയുമാണ് മാതാപിതാക്കള്‍. മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
മെയിന്‍ സ്ട്രീം, കാരവന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍സോഫ്റ്റ് ഡിജിറ്റല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായരുന്നു. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.