കോഴിക്കോട് : നടൻ മേഘനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ എഴുപത്രിയിലായിരുന്നു അന്ത്യം.താരത്തിന്റെ വിയോഗത്തിൽ അനുസ്മരണം അറിയിച്ചു അനേകം കുറിപ്പുകൾ പുറത്തു വരുമ്പോൾ സീമ ജി നായരുടെ കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത് .
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ഇദ്ദേഹത്തെ ആരാധകർ ഓർക്കുന്നത് അത്തരം വേഷങ്ങളിലൂടെ ആണ്. എന്നാൽ അതൊന്നുമായിരുന്നില്ല മേഘനാഥൻ എന്ന മനുഷ്യൻ "ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് നടന്റേതായ ഒരുബഹളവും ഇല്ലാത്ത പാവം മനുഷ്യൻ സംസാരിക്കുന്നതു പോലും അത്രയ്ക്കു സോഫ്റ്റ് ആയിട്ടാണ് " സീമ പറയുന്നു .
തന്റെ കരിയറിന്റെ തുടക്കത്തിൽ ശ്രെദ്ധേയമായ പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും മേഘനാഥൻ ഒരിക്കലൂം തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറിയില്ല . പക്ഷെ ആക്‌ഷൻ ഹീറോ ബിജു, കൂമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയെ തന്റെ സാനിധ്യം ഓർമിപ്പിച്ചു.ചമയം , രാജധാനി, ഭൂമിഗീതം,ചെങ്കോൽ, മലപ്പുറംഹാജി മഹാനായ ജോജി , പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്നു, രാഷ്ട്രം, ഉല്ലാസപ്പൂങ്കാറ്റ് , കുടമാറ്റം, വാസ്തവം , എന്നിവയാണ് പ്രധാന ചിത്രങ്ങൾ
സിനിമാനടൻ എന്നതിലുപരി ഒരു കർഷകൻ കൂടിയായിരുന്നു മേഘനാഥാൻ. ഷൊർണൂരിൽ അദ്ദേഹത്തിന് തെങ്ങും റബ്ബറും നെൽകൃഷിയും മറ്റും ഉണ്ടായിരുന്നു വർഷത്തിൽ നാലോ അഞ്ചോ സിനിമകൾ മാത്രം ചെയ്തിരുന്ന തനിക് കൃഷിചെയ്യാൻ ധാരാളം സമയം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.