അര്‍ജുനായുള്ള തിരച്ചില്‍; ഡ്രെഡ്ജര്‍ ഗംഗാവലിയില്‍ എത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിന് ഗോവയില്‍നിന്നുള്ള ഡ്രഡ്ജര്‍ ഗംഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്.

author-image
Prana
New Update
arjun search mission 14th day
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിന് ഗോവയില്‍നിന്നുള്ള ഡ്രഡ്ജര്‍ ഗംഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്.
ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സില്‍ താഴെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ഡ്രഡ്ജര്‍ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം ഡ്രഡ്ജര്‍ ഇപ്പോള്‍ കടന്നിട്ടുണ്ട്. ഇനി കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായുള്ള തീവണ്ടിപാലംകൂടെയാണ് കടക്കാനുള്ളത്. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ്ജര്‍ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞമാസം അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജര്‍ എത്തിക്കുമെന്നും ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
96 ലക്ഷം രൂപയാണ് ഡ്രഡ്ജര്‍ എത്തിക്കാന്‍ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യം. നാല് മീറ്റര്‍ വരെ ആഴത്തില്‍ തിരച്ചില്‍നടത്താന്‍ ഡ്രഡ്ജറിന് സാധിക്കും.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് നിര്‍ത്തിവെച്ചത്. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.

 

Arjun rescue mission shirur landslide dredging