‘ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ അവകാശമുണ്ട്'; മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് ശശി തരൂർ

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂർ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതു കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
mukesh-shashi-tharoor

sashi tharoor mp support on m mukesh mla

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എം എൽ എ രാജിവെക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ അവകാശമുണ്ടെന്നും ബാക്കി ചർച്ചകൾ എന്നിട്ടു പോരേയെന്നും തരൂർ ചോദിച്ചു.ആരോപണങ്ങളിൽ നിരപരാധിയാണോ അല്ലേയെന്ന് തെളിയട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരാൾക്കെതിരെ ഒന്നിലേറെ പരാതികൾ ഉണ്ടെങ്കിൽ ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ പീഡനപരാതികൾ പരിശോധിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രായോഗികമാവില്ല.

ഇതിനുമാത്രമായി സർക്കാർ പ്രത്യേകസംവിധാനം ഏർപ്പെടുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. എന്നാൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂർ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതു കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

 

Sexual Abuse malayalam cinema hema committee report MP Shashi Tharoor mukesh