സാമൂഹ്യ-രാഷ്ട്രീയ സേവന രംഗത്ത് ഡോ. സരിന് മനസ് ഇടതുപക്ഷ മനസെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. പാവപ്പെട്ടവരോടും തൊഴിലാളികളോടുമെല്ലാം ഇണങ്ങി അവരുടെയെല്ലാം സ്വീകാര്യത നേടിയെടുത്തുകൊണ്ടാണ് സരിന്‍ യുവത്വത്തിലേക്ക് പ്രവേശിച്ചത്. അദ്ദേഹത്തിന്റെ മനസില്‍ രൂപംകൊണ്ടത് ഇടതുപക്ഷ ചിന്തയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിന്‍ ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ്. ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പഠിച്ച് മിടുക്കനായി. കോഴിക്കോട് എംസിഎച്ചില്‍ നിന്ന് ബിരുദം നേടി. ഉന്നത ജോലിയില്‍ വലിയ ശമ്പളം വാങ്ങുമ്പോഴും ജനസേവനം ചെയ്യുന്നുണ്ടായിരുന്നു. ജോലി ചെയ്യുമ്പോഴും സരിന്റെ മനസ് ജനങ്ങളോടൊപ്പമായിരുന്നു. സാധാരണക്കാരുടെ സ്വീകാര്യത നേടിയെടുത്തു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ചുവെന്നും എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ജനങ്ങളോടൊപ്പമായിരുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് സരിന് യോജിക്കാനായില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.
'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇപി ജയരാജന്റേതെന്ന പേരില്‍ പുറത്തുവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്തുവന്ന പിഡിഎഫില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതു നിഷേധിച്ച ഇപി സരിനെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.
സേവനരംഗത്ത് സരിന് ഇടതുമനസ്: ഇപി ജയരാജന്‍
മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു. സരിന്‍ ഉത്തമനായ സ്ഥാനാര്‍ത്ഥിയാണ്. ഉന്നത ജോലിയില്‍ വലിയ ശമ്പളം വാങ്ങുമ്പോഴും ജനസേവനം ചെയ്യുന്നുണ്ടായിരുന്നു.
New Update