സരിന്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള ഡസന്‍ കണക്കിന് നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. എല്ലാവരെയും മത്സരിപ്പിക്കുക എന്നത് അപ്രായോഗികമാണ്. എഐസിസി തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുക എന്നതാണ് അടിയുറച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കടമ.
കോണ്‍ഗ്രസ്സിന് നിലവില്‍ ചേലക്കരയില്‍ രമ്യാ ഹരിദാസും പാലക്കാട്ട് രാഹുല്‍ മാങ്കുട്ടവും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന്റെ പോരാട്ടം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ്. ഉപ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ യു ഡി എഫ് വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.