സഞ്ജു ടെക്കിയുടെ അക്കൗണ്ട് നീക്കം ചെയ്യാൻ യുട്യൂബിന് കത്തയച്ച് മോട്ടോർ വാഹനവകുപ്പ്

ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിൽ സഞ്ജു ടെക്കി എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ മുമ്പാകെ ഹാജരായി. എന്നാൽ നോട്ടീസിൽ വിശദീകരണം നൽകിയില്ല. നിയമസഹായം തേടിയിട്ടുണ്ടെന്നും നാളെ വിശദീകരണം നൽകാമെന്നും സഞ്ജു അറിയിച്ചു.

author-image
Anagha Rajeev
Updated On
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗതാഗത നിയമലംഘനം നടത്തുകയും സർക്കാർ സംവിധാനങ്ങളെ യുട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിക്കുകയും ചെയ്ത സഞ്ജു ടെക്കിയുടെ അക്കൗണ്ട് നീക്കം ചെയ്യാൻ കത്തയച്ച് മോട്ടോർ വാഹനവകുപ്പ്. യുട്യൂബിന് ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇന്നു എംവിഡി കത്ത് അയച്ചു.
നിയമലംഘനങ്ങളടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാനും വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും തടയാനും ആവശ്യപ്പെട്ടു. ഹൈക്കോടതി വിഷയത്തിൽ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിൽ സഞ്ജു ടെക്കി എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ മുമ്പാകെ ഹാജരായി. എന്നാൽ നോട്ടീസിൽ വിശദീകരണം നൽകിയില്ല. നിയമസഹായം തേടിയിട്ടുണ്ടെന്നും നാളെ വിശദീകരണം നൽകാമെന്നും സഞ്ജു അറിയിച്ചു.

കഴിഞ്ഞ ദിവസം, സജുവിന്റെ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. ആലപ്പുഴ ആർടിഒ എകെ ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കുന്നതിന് എംവിഡിയുടെ അനുമതി വാങ്ങണം.

ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ നടത്തിയ പരിശീലനത്തിൽ സജുവിന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതു പരിഗണിച്ചാണ് ആർ.സി. റദ്ദാക്കുന്നത് ഒരു വർഷത്തേക്കു ചുരുക്കിയതെന്ന് ആർ.ടി.ഒ. പറഞ്ഞു. ഇക്കാലയളവിൽ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും.

ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്നദ്ധസേവനം തുടരുകയാണ്. അപകടത്തിൽപ്പെട്ടു കഴിയുന്നവർക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സജുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.

Sanju Techi