കൊച്ചി : ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി ഖുക്കുമോണി (63)നെ ആലുവ കപ്രശ്ശേരിയിലെ വാടക വീട്ടിൽ നിന്നും എക്സൈസ് പിടികൂടി.പരിശോധനയിൽ 1.087 കിലോഗ്രാം കഞ്ചാവ് പിടികൂടി.ഒറിസ്സയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് ആലുവയിൽ എത്തിച്ച് ആക്രി കച്ചവടത്തിന്റെ മറവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തിവരികയായിരുന്നു.എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ .പി പ്രമോദ്, പ്രിവൻ്റീവ് ഓഫീസർ ജിനിഷ് കുമാർ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ് ) ബസന്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർ ശ്രീജിത്ത് , വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.