ശബരിമല: ടോൾ ഫ്രീ, കൺട്രോൾ റൂം പരാതി അടിയന്തരമായി പരിഹരിക്കും

ശബരിമല ഉത്സവകാലത്ത് വരുന്ന ഇത്തരം പരാതികളിൽ വീഴ്ച വരുത്തുന്നത്  പ്രോജക്ട് ഡയറക്ടർ - കെഎസ്ടിപി, കോർ ടീമിലെ അംഗങ്ങൾ എന്നിവർ പരിശോധിച്ച് പരിഹരിക്കുകയും വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും ചെയ്യും.

author-image
Prana
New Update
sabarimala

ശബരിമല ഉത്സവ സീസണുമായി ബന്ധപ്പെട്ട്ഈ കാലയളവിൽ പിഡബ്ല്യൂഡി                          ഫോർ യുടോൾ ഫ്രീകൺട്രോൾ റൂം എന്നിങ്ങനെയുള്ള പരാതി പരിഹാര സംവിധാനങ്ങളിൽ വരുന്ന മുഴുവൻ പരാതികളും അടിയന്തരമായി പരിഹരിക്കും.  ശബരിമല ഉത്സവകാലത്ത് വരുന്ന ഇത്തരം പരാതികളിൽ വീഴ്ച വരുത്തുന്നത്  പ്രോജക്ട് ഡയറക്ടർ - കെഎസ്ടിപികോർ ടീമിലെ അംഗങ്ങൾ എന്നിവർ പരിശോധിച്ച് പരിഹരിക്കുകയും വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും ചെയ്യും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് സുരക്ഷാ ഇനത്തിൽ അധിക തുക നൽകാൻ കഴിയുമോ എന്നതിന്  റോഡ് സുരക്ഷാ ചെയർമാനായ ഗതാഗത വകുപ്പ് മന്ത്രിക്കും കൺവീനർക്കും അടിയന്തരമായി കത്ത്  നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ജലജീവൻ മിഷനുമായി വാട്ടർ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ തീർത്ഥാടകരുടെ  ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പൂർത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനും തീരുമാനമായി.

ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കും. ആവശ്യമായ റോഡ് സുരക്ഷാ ഫണ്ട് അവിടെ ലഭിക്കുന്നു എന്നുള്ളത് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയും ചെയ്യും. ഈ റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി വിവരം ജില്ലാ കളക്ടറെ അറിയിക്കണം.  ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് പ്രവൃത്തികൾ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കും. ഇത്തരം റോഡുകൾ കോർ ടീം പ്രത്യേകമായി പരിശോധിക്കുകയും റിപ്പോർട്ട് നൽകുകയും വേണം. ഗതാഗതം തിരിച്ചു വിടുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനേയും അറിയിക്കും.  സ്ഥലം വ്യക്തമാകുന്ന രീതിയിലുള്ള ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

എറണാകുളംതൃശൂർ ജില്ലകളിൽ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സംബന്ധിച്ച് റോഡുകൾ പൂർണ സഞ്ചാര യോഗ്യമാണെന്നും വെള്ളക്കെട്ടില്ല എന്നും ഉറപ്പു വരുത്തും. റോഡുകളിൽ ആവശ്യമായ ബോർഡുകളും ക്രമീകരണങ്ങളും മുൻകൂട്ടി സജ്ജീകരിക്കും. ഇത് വ്യക്തമായി കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകണം.  പൊതുവിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതികൾ കൊണ്ട് വന്നതിന്റെ മാറ്റം റോഡുകളിൽ പ്രതിഫലിക്കത്തക്കവിധം പ്രവൃത്തികൾ നടത്തും. നിലവിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രത്യേക ചുമതലകൾ നിർവ്വഹിക്കേണ്ടത്. സുഗമമായതും  അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ്  പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജ്ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർചീഫ് വിപ്പ് ഡോ. എൻ ജയരാജ്എംഎൽഎമാരായ കെ.യു ജനീഷ് കുമാർപ്രമോദ് നാരായൺസെബാസ്റ്റ്യൻ കുളത്തുങ്കൽവാഴൂർ സോമൻ തുടങ്ങയവർ യോഗത്തിൽ ഓൺലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എപത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽപൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Sabarimala