ഫിറ്റ്നസില്ലാത്ത ബസുകളിൽ തീർത്ഥാടകരെ കൊണ്ടുപോകരുത് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ഫിറ്റ്നസില്ലാത്ത ബസുകളിൽ തീർത്ഥാടകരെ കൊണ്ടുപോകരുത് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി വ്യക്തമാക്കി.ഒരു തീർത്ഥാടകനെ പോലും ബസിൽ നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും എത്  ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബെ‍ഞ്ച് വ്യക്തമാക്കി.

author-image
Shyam Kopparambil
New Update
sdsd

കൊച്ചി: ഫിറ്റ്നസില്ലാത്ത ബസുകളിൽ തീർത്ഥാടകരെ കൊണ്ടുപോകരുത് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി വ്യക്തമാക്കി.ഒരു തീർത്ഥാടകനെ പോലും ബസിൽ നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും എത്  ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെ‍ഞ്ച് വ്യക്തമാക്കി.ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. .
 മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരത്തിലിറക്കിയതും കുട്ടികളെ അടക്കം നിർത്തിക്കൊണ്ടുപോയതും വിവാദമായിരുന്നു.മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇക്കൊല്ലത്തെ മണ്ഡല കാലത്തിന് തുടക്കമാകും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്.70,000 പേർക്ക്  വെർച്വൽ ക്യു വഴിയും 10,000 പേർക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നൽകും. ഓൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്നവർ  തിരിച്ചറിയൽ  രേഖയും ഫോട്ടോയും നൽകണം. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക. ഇതിനായി പമ്പയില്‍ അഞ്ചും എരുമേലിയും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകളായിരിക്കും ഉണ്ടായിരിക്കുക. ബാർക്കോഡ് സംവിധാനത്തോടെയാകും സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടകർക്ക്  പാസുകൾ അനുവദിക്കുക.
 18–ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും.ശബരിമല തീത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ അവരെ ദർശനം അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയില്‍ കൂടുതൽ നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. 

Sabarimala ksrtc KSRTC Bus High Court kerala high court