ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു;ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തീപിടിച്ച കാർ നിമിഷങ്ങൾക്കകം പൂർണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങൾ തടഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

author-image
Greeshma Rakesh
New Update
FIRE ACCIDENT

കാർ കത്തുന്നതിന്റെ ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ വച്ചാണ് സംഭവം.കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ്  രക്ഷപ്പെട്ടത്.  കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം. 

തീപിടിച്ച കാർ നിമിഷങ്ങൾക്കകം പൂർണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങൾ തടഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിൻ, ബന്ധു ഷബീറലി എന്നിവർ സഞ്ചരിച്ച കാറാണ് അഗ്‌നിക്കിരയായത്. വീട്ടിൽനിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഹിൽടോപ്പിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു. 

ഇതോടെ കുടുംബം വാഹനത്തിൽനിന്ന് പുറത്തിറങ്ങി. അടുത്തുള്ള വർക് ഷോപ്പിൽ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തിൽ പടർന്നതെന്നാണ് അലി അനീസ് പറയുന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.



malappuram mvd fire accident