കെഎസ്ആര്‍ടിസിക്ക് 74.20 കോടി കൂടി

പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് സഹായം ലഭ്യമാക്കിയത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

author-image
Prana
New Update
ksrtc-bus-shift-caught-fire-at-aluva

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് സഹായം ലഭ്യമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.ഇതില്‍ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോര്‍പറേഷന് നല്‍കിയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

 

ganesh kumar k n balagopal ksrtc