റോളർ സ്കേറ്റിംഗ് ഹോക്കി ജില്ലാത്തല മത്സരങ്ങൾ നടത്താതെ വൈകിപ്പിക്കുന്നു മത്സരാർത്ഥികൾ പ്രതിസന്ധിയിൽ

സംസ്ഥാന മത്സരങ്ങൾ തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴും ജില്ലയിലെ മത്സരങ്ങളുടെ തിയതി പോലും പ്രഖ്യാപിക്കാത്തത് മത്സരാർത്ഥികളോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

author-image
Anagha Rajeev
New Update
roller skate

തിരുവനന്തപ്പുരം.. തിരുവനന്തപ്പുരം ജില്ലയിൽ സ്കേറ്റിംഗ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്ന ജില്ലാത്തല മത്സരങ്ങൾ വൈകിപ്പിക്കുന്നത് കാരണം അടുത്ത മാസം ആദ്യത്തെ ആഴ്ചയിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സ്കേറ്റിംഗ് റോളർ ഹോക്കി ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കാൻ സമയം ലഭിക്കില്ല എന്ന ആശങ്കയിലാണ് മത്സരാർത്ഥികൾ.

സംസ്ഥാന മത്സരങ്ങൾ തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴും ജില്ലയിലെ മത്സരങ്ങളുടെ തിയതി പോലും പ്രഖ്യാപിക്കാത്തത് മത്സരാർത്ഥികളോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

അവസാന നിമിഷം മത്സരങ്ങൾ നടത്തി സെലക്ഷനിൽ ഉണ്ടാകുന്ന പരാതികളൊന്നും പരിഹരിക്കാൻ സമയം ലഭിക്കാതെ അസോസിയേഷന് വേണ്ടപ്പെട്ടവരെ ടീമിലേക്ക്  ഉൾപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണ്  തിയതി പോലും പ്രഖ്യാപിക്കാതെ മനപ്പൂർവ്വം വൈകിപ്പിക്കുന്നത്.

സംസ്ഥാനത്തലത്തിലെ മത്സരങ്ങൾ പാലക്കാട് വച്ച് നടക്കുമ്പോൾ തിരുവനന്തപ്പുരത്ത് നിന്നുള്ള മത്സരാർത്ഥികൾക്ക് യാത്രക്കും താമസ സൗകര്യത്തിനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും..

ഈ വിഷയങ്ങളെല്ലാം ചൂണ്ടി കാണിച്ച് ഉടൻ തന്നെ പ്രശ്ന പരിഹാരത്തിന് ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മത്സരാർത്ഥികളും രക്ഷിതാക്കളും മുഖ്യ മന്ത്രിക്കും, കായിക മന്ത്രിക്കും, സ്പോട്സ് കൗൺസിൽ പ്രസിഡൻ്റിനെയും കാണും.

sports