റിയാസ് സൂപ്പർ മുഖ്യമന്ത്രിയെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

നിയമസഭയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്ന് വിമർശനം ഉയർന്നു

author-image
Anagha Rajeev
New Update
Riyas
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയ്‌ക്കെതിരെ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ച കരമന ഹരിയോട് വിശദീകരണം തേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും സ്പീക്കർക്കുമെതിരെ കടുത്ത വിമർശനങ്ങളായിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎ ൻ ഷംസീറിനും തലസ്ഥാനത്ത് വഴിവിട്ട ബന്ധങ്ങളുണ്ടെന്നായിരുന്നു ആരോപണം. പിണറായിയും ഷംസീറും വ്യവസായികൾക്ക് പ്രിയപ്പെട്ടവരാണെന്നും സാധാരണക്കാർക്ക് അപ്രാപ്യരാണെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ഷംസീറിന് ബിജെപി ബന്ധമുള്ള വ്യവസായിയുമായാണ് ചങ്ങാത്തമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

നിയമസഭയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്ന് വിമർശനം ഉയർന്നു. മന്ത്രി മുതിർന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പർ മുഖ്യമന്ത്രിയാകുന്നുവെന്നായിരുന്നു വിമർശനം.

മുഖ്യമന്ത്രി മകളുടെ കാര്യത്തിൽ കോടിയേരിക്ക് സമാനമായ നിലപാടെടുക്കണമായിരുന്നു. എന്നാൽ മുഖ്യമന്ത്രി ആരോപണം ഉയർന്നപ്പോൾ മൗനം പാലിച്ചത് സംശയത്തിനിടയാക്കി. തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

cpm minister mohammad riyas