അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി കെ. രാജന്‍. റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ട്. ഉടന്‍തന്നെ റവന്യു വകുപ്പ് മന്ത്രിക്ക് ലഭിക്കുമെന്നും അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അത് ക്രൈമിനെക്കുറിച്ചുള്ള അന്വേഷണമല്ല. റവന്യു വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മരണപ്പെട്ട സാഹചര്യത്തില്‍ അതുസംബന്ധിച്ചുള്ള ഫയലുകളുടെ പുരോഗതി, റവന്യു ഉദ്യോഗസ്ഥരുടെയും മറ്റും അഭിപ്രായങ്ങള്‍ എന്നിവ കേള്‍ക്കുക എന്നതുമാത്രമേ റവന്യു വകുപ്പിന്റെ അന്വേഷണത്തില്‍ വരുന്നുള്ളു. അത് ഒരു കാരണവശാലും െ്രെകമുമായി ബന്ധപ്പെടുന്നതല്ല. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസാണ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ നാള്‍വഴികളെക്കുറിച്ച് പരിശോധിക്കുകയാണ് റവന്യു വകുപ്പ് ചെയ്തത്. അതില്‍ ഒരു സംശവും വേണ്ട, മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
കോടതിയുടെ മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലുമുള്ള ഒരു സംഭവത്തേക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള ഒരു പ്രതികരണത്തിന് ഇപ്പോള്‍ താന്‍ തയാറല്ലെന്നും എന്നാല്‍ എന്റെ ഉറച്ച ബോധ്യത്തില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രി കെ. രാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദമായി പരിശോധിച്ചശേഷം അത് ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ട്. പെട്ടെന്നുതന്നെ റവന്യു വകുപ്പ് മന്ത്രിക്ക് കൈമാറും. അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും, അദ്ദേഹം പറഞ്ഞു.
നവീന്‍ ബാുവിനെതിരെ റിപ്പോര്‍ട്ടായി തങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് കണ്ടതെന്നും അതാണ് മുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.