കൊടകര കുഴല്‍പ്പണക്കേസില്‍ വെട്ടിലായി ബിജെപി. ആറ്ചാക്കിലായി കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫിസിലാണ് കോടികള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആറ് ചാക്കുകളിലായാണ് പണം ഓഫീസില്‍ എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി.
''രാത്രി 11 മണി നേരത്താണ് പണം എത്തിയത്. ഓഫീസ് പൂട്ടാന്‍ നിന്നപ്പോള്‍ വൈകി അടച്ചാല്‍ മതിയെന്നു പറഞ്ഞിരുന്നു. പ്രചാരണ സാമഗ്രികള്‍ വരുന്നുണ്ടെന്നാണു പറഞ്ഞിരുന്നത്. സാധനം എത്തിയപ്പോള്‍ അതിനു വേണ്ട സഹായങ്ങളും ചെയ്തിരുന്നു. തലേന്നു രാത്രി പണം കൊണ്ടുവന്നപ്പോള്‍ എടുത്തുവയ്ക്കുകയും തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ കാവല്‍നില്‍ക്കുകയും ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. പണം എവിടെനിന്നു വന്നതാണെന്ന കാര്യം പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളൊന്നും നേതാക്കള്‍ പറയാറില്ല. ജില്ലാ ഭാരവാഹികളാണു പണം കൈകാര്യം ചെയ്തിരുന്നത്.''
പൊലീസ് വിളിച്ചപ്പോള്‍ മൊഴി കൊടുത്തിരുന്നുവെന്നും സതീഷ് പറഞ്ഞു. നേതാക്കന്മാര്‍ പറഞ്ഞതിന് അനുസരിച്ചാണു മൊഴി കൊടുത്തത്. കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് വിചാരണാഘട്ടത്തിലെത്തിയിട്ടില്ല. ആ സമയത്ത് യാഥാര്‍ഥ്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അ
29 വര്‍ഷമായി ബിജെപി പ്രവര്‍ത്തകനാണ്. പഞ്ചായത്തുതലം മുതല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൊടകരയില്‍ കവര്‍ച്ച നടന്ന കാര്യം ഞാന്‍ അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ദിവസം മാധ്യമവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സതീഷ് പറഞ്ഞു.
കുഴല്‍പ്പണം എത്തിച്ചെന്ന് വെളിപ്പെടുത്തല്‍: വെട്ടിലായി ബിജെപി
ആറ്ചാക്കിലായി കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് വെളിപ്പെടുത്തി.
New Update