കോവിഡ് കാലത്ത് സ്വപ്‌ന സുരേഷ് ചെക്ക്‌പോസ്റ്റുകളിൽ പെടാതിരുന്നതിന് പിന്നിൽ അജിത്കുമാറെന്ന് വെളിപ്പെടുത്തൽ

ഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെട്ട കേസിലെ പ്രതിയായ സരിത്ത് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

author-image
Anagha Rajeev
New Update
swapna suresh mr ajith
Listen to this article
0.75x 1x 1.5x
00:00 / 00:00

എഡിജിപി എംആർ അജിത്കുമാറിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയും ഡിജിപിയും കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സ്വർണ്ണക്കടത്ത് കേസിലും അജിത്കുമാറിന്റെ സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെട്ട കേസിലെ പ്രതിയായ സരിത്ത് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ബംഗളൂരിവിലേക്ക് കടക്കാൻ സഹായിച്ചത് എംആർ അജിത്കുമാർ ആയിരുന്നുവെന്നാണ് സരിത്തിന്റെ ആരോപണം. സരിത്തിന്റെ ആരോപണം സ്വപ്‌ന സുരേഷും ശരിവച്ചു. അജിത് കുമാർ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ശിവശങ്കർ അറിയിച്ചിരുന്നതായും സരിത്ത് പറഞ്ഞു..

നേരത്തെ തന്നെ കോവിഡ് കാലത്ത് പൊലീസ് പരിശോധന മറികടന്ന് സ്വപ്‌ന സുരേഷ് ബംഗളൂരുവിലേക്ക് പോയത് പൊലീസിൽ നിന്ന് ഉന്നത ഇടപെടൽ ഉണ്ടായതിനെ തുടർന്ന് ആണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾക്ക് പിൻബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ.

അജിത്കുമാർ നൽകിയ റൂട്ട് അനുസരിച്ച് ശിവശങ്കർ നിർദ്ദേശം നൽകിയതായും സരിത്ത് ആരോപിക്കുന്നു. ചെക്ക്‌പോസ്റ്റുകളിലുണ്ടായ ഉന്നത ഇടപെടലിന് പിന്നിൽ എഡിജിപി അജിത്കുമാർ ആണെന്നും സ്വപ്‌ന സുരേഷും വെളിപ്പെടുത്തുന്നു. ശിവശങ്കറിന് പൊലീസിൽ നിന്ന് സഹായം നൽകിയതും അജിത്കുമാർ ആണെന്നാണ് സ്വപ്‌നയുടെ ആരോപണം.

 

ADGP MR Ajith Kumar swapna suresh