കാക്കനാട് ജില്ലാ ജയിലിൽ റിമാൻറ് പ്രതി കുഴഞ് വീണ് മരിച്ചു

.ജയിൽ വളപ്പിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ജയിൽ അധികൃതർ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട്: കാക്കനാട് ജില്ലാ ജയിലിൽ റിമാൻറ് പ്രതി കുഴഞ് വീണ് മരിച്ചു.ആലപ്പുഴ സ്വദേശി ഗിരീഷ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.ജയിൽ വളപ്പിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജയിൽ അധികൃതർ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആർ.ഡി.ഓയുടെ സാനിധ്യത്തിൽ നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും, തുടർന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.മോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗിരീഷ്  ജില്ലാ ജയിലിൽ എത്തിയത്.  
  

death Ernakulam News kakkanad