KURUVA GANG : ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തിലെ സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നലെ സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അതിസാഹസികമായാണ് സംഘത്തെ പോലീസ് കീഴടക്കിയത്.
മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നത് ശരീരത്തിലെ ടാറ്റൂ ഒത്തു നോക്കിയാണ്.മോഷണം നടക്കുമ്പോൾ ടാറ്റൂ കണ്ടതായി പൊലീസിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഷ്ടാവ് സന്തോഷെന്ന് പോലീസ് ഉറപ്പിക്കുന്നത്.സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് അറസ്റ്റുചെയ്തു.സന്തോഷിനെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്.നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാസങ്ങളായി എറണാകുളത്താണ് താമസം.മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം ചേർന്നായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഒരു പ്രദേശത്ത് മുഴുവനായി കറങ്ങി നടന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് ഇവരുടെ രീതി.മോഷണം തടയുന്നവരെ കൊല്ലാനും ഇവർക്കു മടിയില്ല.എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടു പോകുമ്പോഴായിരുന്നു കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്.കുണ്ടന്നൂര്‍ പാലത്തിന് അടിയിലായിരുന്നു ഇയാളുടെ ഒളിത്താവളം.ഒരാൾക്ക് നിൽക്കാൻ പോലും കഴിയാത്ത ഇടത്ത് കുഴി കുത്തി ശരീരം ചുരുക്കി വെച്ച് അതിനുള്ളിൽ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ മറഞ്ഞിരുന്നത്.പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ നഗ്‌നനായിരുന്നു.