കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം

പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാറിനെ ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

author-image
Prana
New Update
ksrtc-bus-shift-caught-fire-at-aluva
Listen to this article
0.75x 1x 1.5x
00:00 / 00:00

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ഓഗസ്റ്റിലെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും ഹൈക്കോടതി.
പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാറിനെ ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെന്‍ഷന്‍ ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്യുന്നതില്‍ സര്‍ക്കാറിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് പെന്‍ഷന്‍ വൈകുന്നതിന് കാരണമാകുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇതൊക്കെ നല്‍കുന്നതെന്നും ജൂണ്‍ വരെയുള്ള പെന്‍ഷന്‍ തടസ്സം കൂടാതെ കൊടുത്തു തീര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി മറുപടി നല്‍കി.

ksrtc highcourt kerala goverment pension delay