വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തില്‍

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍.

author-image
Punnya
New Update
wayanad rehabilitation

wayanad rehabilitation

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ചൊവ്വാഴ്ച. നിയമക്കുരുക്കും അവകാശ തര്‍ക്കങ്ങളും ഒഴിവാക്കി ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനാണ് മോഡല്‍ ടൗണ്‍ഷിപ്പ് പ്രപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചതും ഭൂമി കണ്ടെത്തിയതും. വൈത്തിരി, കല്‍പ്പറ്റ വില്ലേജുകളിലാണ് ടൗണ്‍ഷിപ്പിന് അനുയോജ്യമായ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ പെട്ട നെടുമ്പാല എസ്റ്റേറ്റില്‍ 65.41 ഹെക്ടറും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 78.73 ഹെക്ടറും ഏറ്റെടുക്കാന്‍ നടപടികളും തുടങ്ങി. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ റവന്യൂ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് കാണിച്ച് പിന്നാലെ മറ്റൊരുത്തരവും വന്നിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്നും ഏറ്റെടുക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയിലെത്തിയത് പ്രശ്‌നത്തെ കൂടുതല്‍ വലച്ചു. തര്‍ക്ക തുക കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കലിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ ടൗണ്‍ഷിപ്പിന്റെ ഗുണഭോക്താക്കളുടെ ഉടമസ്ഥാവകാശം പ്രതിസന്ധിയിലാകും. ദുരന്ത നിവാരണ നിയമപ്രകാരമാണെങ്കില്‍ താല്‍ക്കാലിക ഏറ്റെടുക്കലിന് മാത്രമെ വ്യവസ്ഥയുള്ളുവെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. 

 

 

wayanad Township wayanad rehabilitation