പുനരധിവാസം: 91 സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ സൈന്യത്തിന് യാത്രയയപ്പ് നൽകി.

author-image
Prana
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈചൂരൽമല പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തെരച്ചിൽ നടത്തും. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. ഒരാളുടെ തന്നെ ശരീരഭാഗങ്ങൾ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് ലഭിക്കാൻ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം  ഇപ്പോൾ തിരിച്ചറിയുക പ്രയാസമാണ്. അതിനാൽ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുൾപ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. 

വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാനാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ സൈന്യത്തിന് യാത്രയയപ്പ് നൽകി.

Chief Minister Office chief minister