കൊച്ചി: കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി കനാലിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനു മുൻപ് ,പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി പൈലിങ് ജോലികൾ ആരംഭിച്ച സമയത്തു ജൂലൈ 15 മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതത്തിനു പൂർണമായി നിരോധനം ഏർപെടുത്തുമെന്നു അറിയിച്ചിരുന്നു. എങ്കിലും , സമാന്തരമായ പല റോഡുകളുടെയും അറ്റകുറ്റ പണി നടന്നു കൊണ്ടിരുന്നതിനാൽ , യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ചു ബണ്ട് റോഡിലൂടെ ഭാഗികമായി 2 വീലർ യാത്രകാർക് കടന്നു പോകാൻ സൗകര്യം ഒരുക്കിയിരുന്നു.
എന്നാൽ ഇപ്പോൾ പാലത്തിന്റെ പൈൽ ലോഡ് ടെസ്റ്റിന്റെ ക്രമീകരണങ്ങൾ നടക്കുന്നതിനാലും മെയിൻ സ്പാനിന്റെ പൈലിങ് ജോലികൾ ആരംഭിക്കുന്നതിനാലും, കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും, പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വീടുകളുടെയും സുരക്ഷയെ മുൻകരുതി , ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട് . ആയതിനാൽ , സെപ്റ്റംബർ 17 മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതത്തിനു പൂർണമായി നിരോധനം ഏർപെടുത്തുന്നതായിരിക്യും