ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് 26 ന് തിരുവനന്തപുരത്ത് സ്വീകരണം

മലയാളികളുടെ അഭിമാനമായ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ 2000-2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയയാളാണെന്ന് മന്ത്രി പറഞ്ഞു. 

author-image
Prana
New Update
pr sreejesh indian hockey
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആഗസ്റ്റ് 26 ന് വിപുലമായ സ്വീകരണം നൽകുമെന്ന് പൊതുവിദ്യാഭ്യാസംതൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 26ന് വൈകുന്നേരം  4 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സ്വീകരണം.

രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിദ്യാർഥികൾകായിക സ്നേഹികൾപൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഘോഷയാത്ര സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ്എ ജി ഓഫീസ്യൂണിവേഴ്സിറ്റി കോളേജ്പാളയം മാർക്കറ്റ്യൂണിവേഴ്സിറ്റി ഹോസ്റ്റൽതിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്പബ്ലിക് ഓഫീസ്മ്യൂസിയം ജംഗ്ഷൻകനകക്കുന്ന് വഴി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരും. സംസ്ഥാന സർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. മന്ത്രിമാർകായിക താരങ്ങൾ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും.

മലയാളികളുടെ അഭിമാനമായ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗവ. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ 2000-2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയയാളാണെന്ന് മന്ത്രി പറഞ്ഞു. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി അദ്ദേഹത്തിന് നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പിന്നീട് പ്രമോഷൻ നൽകി. 2021 ൽ ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായും പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്‌കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറാവുകയും ചെയ്ത ശ്രീജേഷിന്റെ നേട്ടങ്ങൾ  പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.

PR Sreejesh Olympics