തൃക്കാക്കര: കാക്കനാട് റെക്കാ ക്ലബ്ബിന്റെ (റെക്കാ ചാരിറ്റബിൾ സൊസൈറ്റി) സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി, തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ ഗാർഹിക ശുശ്രൂഷ വിഭാഗത്തിന് ( ഹോം കെയർ യൂണിറ്റ്) നായി മൊബിലിറ്റി വാൻ കൈമാറി. റെക്കാ ക്ലബ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ഉമാ തോമസ് എം.എൽ.യുടെ സാന്നിധ്യത്തിൽ റെക്കാ ക്ലബ് പ്രസിഡന്റ് പി.ജി ചിൽപ്രകാശ് സഹകരണ ആശുപത്രി പ്രസിഡന്റ് ഡോക്ടർ എം.പി സുകുമാരൻ നായർക്ക് വാനിന്റെ താക്കോൽ കൈമാറി. റെക്കാ വൈസ് പ്രസിഡണ്ട് ജിജോ ജോൺ, ട്രഷറർ ദാമോദരൻ നമ്പൂതിരി, ആശുപത്രി വൈസ് പ്രസിഡന്റ് ശോഭന കുമാരി,ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ. മോഹനൻ, ഇ.നന്ദകുമാർ, സലിം കുന്നുംപുറം, കെ.എയൂസഫ്, ലിസി പൗലോസ്, സെക്രട്ടറി റോസിലി ജാസ്മിൻ,വികസന സമിതി അംഗം എസ്.സന്തോഷ് എന്നിവർ പങ്കെടുത്തു.