റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം

author-image
Prana
New Update
as
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി. 85 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷന്‍ വ്യാപാരികളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ഐറിഷ് സ്‌കാനര്‍ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികള്‍ നവംബര്‍ അഞ്ചിന് ശേഷം തുടരും. നവംബര്‍ 11 മുതല്‍ 'tacm EKYC' ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ AadharfaceRD ആപ്പും ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാം. ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏത് ഭാഗത്തുള്ള ആളുകള്‍ക്കും മസ്റ്ററിങ്ങില്‍ പങ്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കാത്ത ആര്‍ക്കും അരി നിഷേധിച്ചിട്ടില്ല. അത് സര്‍ക്കാര്‍ നിലപാടല്ല. ഇക്കാര്യത്തില്‍ പലരും വ്യാജ വാര്‍ത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
kerala GR Anil ration card mastering