ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി രമേശ് ചെന്നിത്തല

ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നല്‍കുന്നത്.

author-image
Prana
New Update
chennithala
Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ എംഎല്‍എ ശമ്പളം നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തഭൂമിയില്‍ നിന്നുള്ള തേങ്ങലുകള്‍ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേര്‍ത്തുപിടിക്കണം. ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നല്‍കുന്നത്. മുന്‍ സ്പീക്കര്‍ വിഎം സുധീരന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 34,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍ രണ്ട് കോടി രൂപ നല്‍കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ രണ്ട് കോടി രൂപ നല്‍കി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഒരു മാസത്തെ ഹോണറേറിയം തുകയായ 17,550 രൂപയും സിപിഐഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ രണ്ട് കോടി രൂപയാണ് നല്‍കിയത്. പിന്നണി ഗായികയും അഭിനേത്രയുമായ റിമി ടോമി അഞ്ച് ലക്ഷം രൂപയും നവ്യാ നായര്‍ ഒരു ലക്ഷം രൂപയും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപയും നല്‍കി.

ramesh chennithala Wayanad landslide