കേരളത്തിന്റെ രാജ്യസഭാ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്ന ജൂണ്‍ 13ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു.

author-image
anumol ps
New Update
rajyasabha

ജോസ് കെ.മാണി. പി.പി.സുനീര്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00





 

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേരളത്തില്‍നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി ജോസ് കെ.മാണിയും മൂന്നാമതായി പി.പി. സുനീറും സത്യപ്രതിജ്ഞ ചെയ്തു. ഹാരിസ് ബീരാനും ജോസ് കെ.മാണിയും ഇംഗ്ലിഷിലും പി.പി.സുനീര്‍ മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലി.മൂന്നു പേരും എതിരില്ലാതെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്ന ജൂണ്‍ 13ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്. ജൂണ്‍ 25നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.

Rajyasabha oath