കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തിരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്ന തർക്കം മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സിപിഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

author-image
Anagha Rajeev
Updated On
New Update
dggggggggggggf
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ കാലാവധി ജൂൺ ഒന്നിന് അവസാനിക്കും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്ന തർക്കം മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സിപിഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാൻ കേരള കോൺഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സിപിഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം.  പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് ഒരു പദവിയും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ കേരള കോൺഗ്രസ് സമ്മർദം ആരംഭിച്ചിട്ടുണ്ട്. ഒഴിവ് വരുന്ന ഒരു സീറ്റിൽ സിപിഎമ്മിൽ നിന്ന് എം സ്വരാജ് മത്സരിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് വരുന്ന റിപ്പോർട്ട്.

Rajyasabha electionSonia