തിരുവനന്തപുരം: എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം തേടി കടല്‍ കടന്ന് പോകുന്നത്? തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന് ഇതേ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി, ഉന്നതവിദ്യാഭ്യാസത്തെ കുറിച്ച് ഹോട്ടല്‍ ഹൈസിന്തില്‍ വച്ചു നടന്ന ഒരു സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ വാചാലനായ വക്താവാണ് അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും രാജീവ് വളരെ വിശദമായി വിവരിച്ചു.
പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം തിരുവനന്തപുരത്തെ കുറെ കോളേജുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. പണ്ടൊക്കെ ഇവിടെ ആകെയുള്ളത് സയന്‍സ് ലാബുകളായിരുന്നു. കാലം മാറി. ഇപ്പോള്‍ എ ഐ (AI) ലാബുകള്‍ അനിവാര്യമായ കാലഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. പത്ത് കോളേജുകള്‍ക്കായി ആ സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ ശരിയാക്കി കൊടുത്തു ചന്ദ്രശേഖര്‍.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അറിവിനോപ്പം കഴിവും വളര്‍ത്തി കൊണ്ട് വരേണ്ടതുണ്ട് സ്‌കിലിങ് (skilling) ഈ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പുതിയ മേഖലയാണ്. ഇതു രാജീവ് ചന്ദ്രശേഖറെ ആവേശം കൊള്ളിക്കുന്നു.
എല്ലാ കുട്ടികള്‍ക്കും ഹോബി എന്ന നിലയ്ക്ക് എന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്ന ശീലമുണ്ടാവും. ചില കുട്ടികള്‍ക്ക് റേഡിയോ പോലുള്ളവ റിപ്പയര്‍ ചെയ്യുന്നതിലായിരിക്കും വാസന. ഇവ എല്ലാം സ്‌കില്ലുകളായി കണ്ട് സ്‌കൂള്‍ തലത്തില്‍ തന്നെ കുട്ടികളെ അവരുടെ അഭിരുചികളിലേക്ക് ട്യൂണ്‍ ചെയ്യാം. സ്‌കൂളില്‍ വച്ചു തന്നെ സ്‌കില്ലുകള്‍ തിരിച്ചറിയപ്പെടുന്ന കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് അതൊരു മുതല്‍ക്കൂട്ടാകും.
ഇത് പ്രാവര്‍ത്തികമാവണമെങ്കില്‍ വ്യത്യസ്ത വ്യവസായ മേഖലകള്‍ കയ്യാളുന്നവരുടെ സഹകരണം അനിവാര്യമാണ്. പഠനം ജോബ് ഓറിയന്റഡ് ആവണം. വ്യവസായത്തിന്റെ സഹകരണമില്ലാത്ത ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല. തിരുവനന്തപുരം നഗരത്തിലെ 30 സ്‌കൂളുകളെ മികവുറ്റ സ്‌ക്കൂളുകളാക്കും, അതാണെന്റെ ലക്ഷ്യം. ഇതേ മികവ് ക്രമേണ ഗ്രാമത്തിലെ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. പിന്നെ നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ വിദേശത്ത് പോകേണ്ടി വരില്ല. തിരുവനന്തപുരത്തെ വിദ്യാഭ്യാസത്തിന്റെ ബ്രാന്റാക്കി മാറ്റും. ഇതാണ് മോദിജി വിഭാവനം ചെയ്യുന്ന നവഭാരത ദര്‍ശനത്തിന്റെ കാതല്‍.
തിരുവനന്തപുരത്തെ വിദ്യാഭ്യാസത്തിന്റെ ബ്രാന്‍ഡ് നെയിമുകളില്‍ ഒന്നാക്കുക എന്നത് ചന്ദ്രശേഖറുടെ സ്വപ്‌നമല്ല, ലക്ഷ്യമാണ്. 'അങ്ങനെ തിരുവനന്തപുരത്തെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നൂതന സംരംഭങ്ങളുടെയും ഹബ്ബാക്കുക എന്നത് എന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നു.'
'നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും പരീക്ഷണാത്മകമായ പഠനത്തിന് ആധുനിക ലാബുകള്‍ ഉണ്ടായിരിക്കുകയും വ്യവസായവുമായി സഹകരിച്ച് അവയെ സജ്ജീകരിക്കുകയും ചെയ്യും.'
'നമ്മുടെ ക്യാമ്പസുകളില്‍ നിന്നും എത്രയും വേഗം ഉന്മൂലനം ചെയ്യേണ്ട ഒന്നാണ് വയലന്‍സ്. നമ്മുടെ യുവതലമുറയ്ക്ക് സമാധാനമായി പഠിക്കാനും സംവാദം ചെയ്യാനും സ്വപ്നങ്ങള്‍ കെട്ടിപ്പടുക്കാനുമുള്ള അക്രമരഹിത ഇടങ്ങളാകണം ഹൈസ്‌കൂളും കോളേജുകളും. അക്രമത്തിലൂടെ കൊല്ലാനും ഭയപ്പെടുത്താനും പാടില്ല,' ചന്ദ്രശേഖര്‍ അടിവരയിട്ട് പറഞ്ഞു.
'വിദ്യാഭ്യാസരംഗത്ത് തിരുവനന്തപുരത്തെ ആഗോള ബ്രാന്‍ഡായി ഞാന്‍ സ്ഥാപിക്കും. തിരുവനന്തപുരത്താണ് പഠിച്ചത് എന്നത് പ്രെസ്റ്റീജിയസ് ആവുന്ന കാലം വിദൂരമല്ല.'
അധ്യാപകരുടെ അധ്യാപന ശേഷി ഉയര്‍ത്തേണ്ടതുണ്ട്. അതും ഇതിന്റെ ഭാഗമായി നടന്നോളും.
രാജീവ് ചന്ദ്രശേഖറുടെ ഇലക്ഷന്‍ പോസ്റ്ററുകളിലെ ആ വാക്യം ഓര്‍ക്കുക: ഇനി കാര്യം നടക്കും.
-വത്സ മണി