മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തീര്‍ഥാടനകാലത്തു ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ കാലാവസ്ഥ പ്രത്യേകമായി നല്‍കുന്നതിനു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശബരിമല ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.

author-image
Vishnupriya
New Update
heavy rain alert in kerala

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, 16ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, 17ന് കോഴിക്കോട് ജില്ലകളിലും യെലോ അലർട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്തു മഴ തുടരും. 

തീര്‍ഥാടനകാലത്തു ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ കാലാവസ്ഥ പ്രത്യേകമായി നല്‍കുന്നതിനു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശബരിമല ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ശബരിമല സന്നിധാനത്ത് ഇന്നു മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴ പെയ്തേക്കും. പമ്പയിലും ഇടിമിന്നലും മഴയും ഉണ്ടാകും. നിലയ്ക്കലില്‍ ആകാശം പൊതുവെ മേഘാവൃതമാണ്; ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കും.

heavy rain alert