ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത:  ജാ​ഗ്രത നിർദേശം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ - ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്

author-image
Anagha Rajeev
New Update
kerala rain to strengthen upcoming days imd issued yellow orange alerts in varies districts

കൊച്ചി: അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ - ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നത്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം

വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.


നിർദേശങ്ങൾ

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

rain alert