സംസ്ഥാനത്ത് മഴ ശക്തം; മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 26-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്. 

author-image
Anagha Rajeev
New Update
rainfall
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.  മഴയുടെ സാഹചര്യത്തിൽ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു .12 കുടുംബങ്ങളൊണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത് 

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 26-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്. 

രാജാക്കാട് മൈലാടുംപാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വെട്ടിമാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു.നത്തമഴ; ഇടുക്കിയിൽ ബുധനാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. ഉള്ളാളിൽ കനത്ത മഴയിൽ വീടിനുമുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. മുണ്ണൂർ മദനി നഗറിലെ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിയാന(11), റിഫ (17) എന്നിരാണ് മരിച്ചത്.കേരള-കർണാടക അതിർത്തി പ്രദേശമാണ് ഉള്ളാൽ

rain alert kerala