കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കയറി; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്നതിനാൽ, കണ്ണൂർ കീഴല്ലൂർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. പിണറായി പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കും. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

author-image
Anagha Rajeev
New Update
rain
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ദുരിതം വർധിപ്പിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടും.

കൊച്ചി കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപാടത്തും ഇടക്കൊച്ചിയിലേയും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ പാർക്കിങ് ഏര്യയിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് വാഹനങ്ങൾ മുങ്ങി. തിരുവനന്തപുരത്ത് മൂന്നുദിവസമായി കനത്ത മഴ തുടരും.

തൃശൂർ നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിലെ അശ്വിനി ആശുപത്രിയിൽ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിലാണ് വെള്ളം കയറിയത്.

സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്നതിനാൽ, കണ്ണൂർ കീഴല്ലൂർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. പിണറായി പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കും. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

 ഉയർന്ന തിരമാലയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. 

rain alert kerala heavy rain alert