മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ സുപ്രധാന മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നിലവിൽ 120 ദിവസം മുൻകൂട്ടിയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.
20 ദിവസം എന്നുള്ളത് റെയിൽവേ 60 ദിവസമാക്കിയാണ് ചുരുക്കിയിരിക്കുന്നത്. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. നവംബർ ഒന്നിന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം വിദേശ വിനോദസഞ്ചാരികൾക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടർന്നും ലഭിക്കും