ജാമ്യവ്യവസ്ഥയിൽ ഇളവു വേണമെന്ന് രാഹുൽമാങ്കൂട്ടത്തിൽ; എതിർപ്പുമായി പോലീസ്

യു.ഡി.എഫ്. യുവജനസംഘടനകൾ നിയമസഭയിലേക്ക്‌ നടത്തിയ മാർച്ചിനെത്തുടർന്ന് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത കേസിൽ രാഹുൽ റിമാൻഡിലായിരുന്നു.

author-image
Vishnupriya
New Update
rahul mamkootathil

തിരുവനന്തപുരം: ജാമ്യവ്യവസ്ഥയിൽ ഇളവു നൽകണമെന്ന് പാലക്കാട് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ നൽകിയ അപേക്ഷയെ എതിർത്ത് പോലീസ്. കഴിഞ്ഞ എട്ടാംതീയതി യു.ഡി.എഫ്. യുവജനസംഘടനകൾ നിയമസഭയിലേക്ക്‌ നടത്തിയ മാർച്ചിനെത്തുടർന്ന് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത കേസിൽ രാഹുൽ റിമാൻഡിലായിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്.

പാലക്കാട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചു. ഇളവുനൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കുറ്റകൃത്യം ആവർത്തിക്കുമെന്നും കാണിച്ച് പോലീസ് ഹർജിയെ എതിത്തു.

സാധാരണ തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം കേസുകളിൽ ജാമ്യവ്യവസ്ഥയിൽ ഇളവുതേടിയുള്ള ഹർജികളെ പോലീസ് എതിർക്കാറില്ല. മനഃപൂർവമാണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. രാഹുലിന്റെ അപേക്ഷയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി വ്യാഴാഴ്ച ഉത്തരവിടും.

rahul mankoottathil Palakkad by-election