ഡല്‍ഹി ആസ്ഥാനമായ പി ആര്‍ ഏജന്‍സിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ തീരുമാനിക്കുന്നത് ഒരു പി ആര്‍ ഏജന്‍സിയാണോയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അന്‍വറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടുമുള്ള വിരോധമാക്കരുത്. മുമ്പ് വി എസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
ഒരു ഭരണപക്ഷ എം എല്‍ എ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പൊതുയോഗങ്ങള്‍ നടത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന ഭരണം പരിപൂര്‍ണമായി ആര്‍ എസ് എസ് നിയന്ത്രണത്തിലാണ്. ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ളത് സി പി എമ്മിലാണ്. ഏറ്റവും കൂടുതല്‍ ആര്‍ എസ് എസ് പ്രത്യയശാസ്ത്രം പേറുന്നവരെ നമുക്ക് സി പി എം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രി ആര്‍ എസ് എസ് സ്വഭാവത്തിലുള്ള ഇസ്‌ലാമോഫോബിക് അഭിമുഖങ്ങള്‍ പത്രങ്ങളില്‍ നല്‍കുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും അക്രമിക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് മുഖ്യമന്ത്രിയുടേത്. ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എ ഡി ജി പി. അജിത് കുമാര്‍ എന്നും രാഹുല്‍ കുറ്റപ്പെടുത്തി.