റഡാർ എത്തി, അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു

തിരച്ചിൽ നടക്കുന്നതിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.

author-image
Anagha Rajeev
New Update
arjun
Listen to this article
0.75x 1x 1.5x
00:00 / 00:00

കർണാടകയിലെ മണ്ണിടിച്ചിലിൽ ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് (30) വേണ്ടിയുള്ള തിരച്ചിൽ തുടരും. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. ഇതിനായി റഡാർ സംവിധാനം എത്തിച്ചു. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.

തിരച്ചിൽ നടക്കുന്നതിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഏകദേശം 100 അടിയിലധികം താഴ്ചയിലായിരിക്കും ലോറി ഉണ്ടാകുക. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ അത് കണ്ടെത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു.

കുറഞ്ഞപക്ഷം ലോറി കിടക്കുന്ന പ്രദേശമെങ്കിലും കണ്ടെത്താൻ സാധിച്ചാൽ ദൗത്യം കൂടുതൽ സുഗമമാകും. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് അഞ്ചാം ദിനത്തിൽ സംഭവ സ്ഥലത്തുണ്ട്.

അപകടത്തിന്റെ വാർത്തകൾ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അർജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളിൽ ചിലർ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവർത്തകർക്ക് ജിപിഎസ് വിവരങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്, വിവരം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കേരളത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചിൽ ആരംഭിച്ചത്.

പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിർത്തിയിട്ട ഇന്ധന ടാങ്കർ ഉൾപ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു. ചായക്കടയുടെ മുന്നിൽനിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. 

man missing landslide