എറണാകുളം ജില്ലയിലെ റോഡുകൾക്ക് നല്ല കാലം; 313 കോടി രൂപയ്ക്ക് ഭരണാനുമതി

എറണാകുളം ജില്ലയിലെ റോഡുകൾ നന്നാക്കാൻ 313 കോടി രൂപയ്ക്ക് ഭരണാനുമതി

author-image
Shyam Kopparambil
New Update
1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി/തൃക്കാക്കര : പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളുടെ പുനർനിർമാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ  അനുമതിയായി. റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 



റോഡുകളും അനുവദിച്ച പണവും: പിറവത്തെ കാഞ്ഞിരമറ്റം - പൂത്തോട്ട റോഡിനു മൂന്നുകോടി രൂപ, അങ്കമാലിയിലെ വേങ്ങൂർ - കിടങ്ങൂർ റോഡിനു 3.50 കോടി രൂപ, കൊച്ചി മൗലാനാ ആസാദ് റോഡ് ഡ്രെയിനേജും ഫുട്ട്പാതും ഉൾപ്പെടെ നവീകരണത്തിന് ഒരു കോടി രൂപ, ഗുജറാത്തി റോഡ് ഡ്രെയിനേജും ഫുട്ട്പാതും ഉൾപ്പെടെ നന്നാക്കാൻ 80 ലക്ഷം രൂപ, തൃപ്പൂണിത്തുറ മിനി ബൈ പാസ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരണത്തിന് 1.50 കോടി രൂപ, കുണ്ടന്നൂർ - ചിലവന്നൂർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ മെച്ചപ്പെടുത്താൻ 1.50 കോടി രൂപ, കൊച്ചി കൊച്ചുപള്ളി റോഡ് നവീകരണത്തിന് ഒരു കോടി രൂപ, കൊച്ചി നമ്പ്യാപുരം റോഡ് നന്നാക്കാൻ ഒരു കോടി രൂപ, ചേപ്പനം - ചാത്തമ്മ റോഡ് നവീകരണത്തിന് 1.50 കോടി രൂപ.

ഇടപ്പള്ളി - മൂവാറ്റുപുഴ റോഡ് നവീകരണത്തിന് ഒരുകോടി രൂപ, പേരണ്ടൂർ ലാൻഡിംഗ് റോഡും ഡ്രെയിനേജും 50 ലക്ഷം രൂപ, എൻജിഒ ക്വാർട്ടേഴ്സ് ബിഎംസി റോഡ് റോഡ് ടാറിങ്ങിനു ഒരു കോടി രൂപ, ഇടച്ചിറ വായനശാല റോഡ് നന്നാക്കാൻ 1.50 കോടി രൂപ, എ പി വർക്കി റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ, മാപ്രാണം നിലംപതിഞ്ഞി സിവിൽ സ്റ്റേഷൻ റോഡ് ടാറിംഗിന് 1.50 കോടി രൂപ, തൃപ്പൂണിത്തുറ ഓൾഡ് എൻഎച്ചിനായി 4 കോടി രൂപ, തോപ്പുംപടി ജംഗ്ഷനിൽ ട്രാഫിക് ഡിവൈഡറുകൾ ലഭ്യമാക്കാൻ 50 ലക്ഷം രൂപ, പെരുമ്പാവൂർ നമ്പിള്ളി തോട്ടുവ റോഡ് നന്നാക്കാൻ അഞ്ചു കോടി രൂപ.

Ernakulam News pwd road kerala