പി ജയരാജനും ഇപി ജയരാജനും കാര്യങ്ങളൊന്നും അറിയാത്ത സാധുക്കളാണെന്ന് പിവി അൻവർ എംഎൽഎ

മുഖ്യമന്ത്രിയ്‌ക്കെതിരെ പിവി അൻവർ കഴിഞ്ഞ ദിവസം അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ ഇന്ന് അൻവറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

author-image
Anagha Rajeev
New Update
ep jayarajan and p jayarajan
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ പി ജയരാജനും ഇപി ജയരാജനും ക്ലീൻ ചിറ്റ് നൽകി പിവി അൻവർ എംഎൽഎ. പി ജയരാജനും ഇപി ജയരാജനും ഇക്കാര്യങ്ങളൊന്നും അറിയാത്ത സാധുക്കളാണെന്ന് അൻവർ പറഞ്ഞു. പി ജയരാജനുമായി അവിശുദ്ധ ബന്ധമില്ലെന്നും ആരോപണങ്ങളിൽ പങ്കില്ലെന്നും അൻവർ വ്യക്തമാക്കി.

മുഖ്യമന്ത്രിയ്‌ക്കെതിരെ പിവി അൻവർ കഴിഞ്ഞ ദിവസം അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ ഇന്ന് അൻവറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. എംഎൽഎ എന്ന നിലയ്ക്ക് അൻവർ ഉന്നയിച്ച പരാതികളിൽ നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു. എൽഡിഎഫിനെയും സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ല. നേരത്തെ നിശ്ചയിച്ച അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്.

p jayarajan ep jayarajan PV Anwar