മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും നാളെയും നടത്താനിരുന്ന എല്ലാ രാഷ്ട്രീയ യോഗ പരിപാടികളും മാറ്റിവെച്ച് പിവി അൻവർ എംഎൽഎ. മഞ്ചേരി, അരീക്കോട് എന്നി സ്ഥലങ്ങളിൽ വെച്ച് നടത്താനിരുന്ന യോഗങ്ങളാണ് റദ്ദാക്കിയത്.അതികഠിനമായ തൊണ്ട വേദനയെ തുടർന്ന് രണ്ട് ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അൻവറിനെ അറിയിക്കുകയായിരുന്നു.
"അടുത്ത രണ്ടുദിവസത്തെ എല്ലാ പ്രോഗ്രാമുകളും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുകയാണ്. വരും ദിവസത്തെ കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റായി ഇടുന്നതായിരിക്കുമെന്നും, ഇതിലൂടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നു എന്നും " പിവി അൻവർ ഫേസ്ബുക്കിലെ വീഡിയോയിൽ പരാമർശിച്ചു