സീറ്റില്ലെങ്കിൽ തറയിലിരിക്കും; ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല : അൻവർ

സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അൻവർ പറഞ്ഞു. 

author-image
Vishnupriya
New Update
vi

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ .  തലസ്ഥാനത്ത് എത്തിയിട്ടും നിയമസഭാ സമ്മേളനത്തിൽ അൻവർ പങ്കെടുത്തില്ല. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണം. സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അൻവർ പറഞ്ഞു. 

ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും അൻവര്‍ പറഞ്ഞു.

പറഞ്ഞ കാര്യങ്ങൾ വെച്ച് എഡിജിപിയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്. ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫിസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നു. പാലക്കാട്, ചേലക്കര ഉപ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയായിരിക്കുമെന്നും പി.വി. അൻവര്‍ പറഞ്ഞു.

Kerala Legislative Assembly pv anwar mla