വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരാകില്ല, അവധി അപേക്ഷ നൽകും

വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.എന്നാൽ സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരാകില്ല.

author-image
Greeshma Rakesh
Updated On
New Update
puthuchery-vehicle-registration-case

puthuchery vehicle registration case suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടനും ബിജെപി നേതാവുമായ  സുരേഷ് ഗോപിക്കെതിരായ പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷൻ നടത്തിയ കേസിൽ വിചാരണ ഇന്നാരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.എന്നാൽ സുരേഷ് ഗോപി ഇന്ന്  കോടതിയിൽ ഹാജരാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ചായിരിക്കും അവധി അപേക്ഷ നൽകുക.  

വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.  കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ  തള്ളിയിരുന്നു.  

 

puthuchery vehicle registration case Suresh Gopi