പൂരം കലക്കൽ ; മുഖ്യമന്ത്രിയെ കൈവിട്ട് സിപിഐ

തിരുവനന്തപുരം : പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സി പി ഐ. പൂരം നടക്കേണ്ടതുപോലെയല്ല നടന്നിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്.

author-image
Rajesh T L
New Update
pinarayi.vijayan

തിരുവനന്തപുരം :പൂരം കലക്കൽ  വിവാദത്തിൽ  മുഖ്യമന്ത്രിയെ തള്ളി സി പി ഐ. പൂരം നടക്കേണ്ടതുപോലെയല്ല  നടന്നിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. യഥാർത്ഥത്തിൽ  എന്താണ് നടന്നതെന്ന സത്യം പുറത്തുവരണമെന്ന്  ബിനോയ് വിശ്വം  ആവശ്യപ്പെട്ടു.

എന്നാൽ പൂരം കലക്കൽ  അന്വേഷണം മുഖ്യമന്ത്രി   അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് വി ഡി സതീശന്റെ  ആരോപണം. പോലീസ്  കേസെടുത്താൽ  പ്രതി  പട്ടികയിൽ മുഖ്യമന്ത്രിയായിരിക്കും ഒന്നാം  പ്രതി.വെടിക്കെട്ട് മാത്രമല്ല മുടങ്ങിയത്. പൂരം കലങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ത്രിതല അന്വേഷണം തകിടംമറിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും വിഡി സതീശൻ ആരോപിച്ചു.

അതേസമയം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ  മുരളീധരന്‍ മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരന്‍ ആരോപിച്ചു.കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

vd satheesan k muraleedharan Thrissur Pooram binoy vishwam cheif minister pinarayi vijayan thrissur pooram controversy