പള്‍സര്‍ സുനിയും ദിലീപും ഹാജരായി

സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിയായ ദിലീപിന് എന്തിനാണെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ അന്വേഷണം കേസിന്റെ വിചാരണയെ ബാധിക്കുമെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദവും ഹൈകോടതി അംഗീകരിച്ചിരുന്നില്ല

author-image
Prana
New Update
dileep
Listen to this article
0.75x 1x 1.5x
00:00 / 00:00

 നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, നടന്‍ ദിലീപ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. പ്രതികളെ കേള്‍ക്കല്‍ നടപടിയാണ് പൂര്‍ത്തിയാക്കുക. അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. 13 പ്രതികളില്‍ 12 പേരും കോടതിയില്‍ ഹാജരായി. നടപടി നാളെയും തുടരും.  അതേസമയം, കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിയായ ദിലീപിന് എന്തിനാണെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ അന്വേഷണം കേസിന്റെ വിചാരണയെ ബാധിക്കുമെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദവും ഹൈകോടതി അംഗീകരിച്ചിരുന്നില്ല

dileep Pulsar Suni