തൃക്കാക്കര: തൃക്കാക്കര നഗരസഭാ പൊതുമരാമത്ത് ചെയർപേഴ്സൻ സോമി റെജി രാജിവച്ചു.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു രാജി.
നഗരസഭ കൗൺസിൽ യോഗത്തിന് ശേഷമാണ് മുൻസിപ്പൽ സെക്രട്ടറി ടി.കെ. സന്തോഷിന് രാജിക്കത്ത് കൈമാറിയത്,
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ഷാജി വാഴക്കാല,എം.ഓ വർഗ്ഗിസ്,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സുനീറ ഫിറോസ് എന്നിവർക്കൊപ്പമായിരുന്നു രാജി സമർപ്പിക്കാനെത്തിയത്.സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർ കുഞ്ഞിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് ചെയർപേഴ്സനെതിരെ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് രാജി.മുൻ ധാരണ പ്രകാരമാണ് പി.എം യൂനുസ് രാജിവച്ചതിനെത്തുടർന്ന് സ്വതന്ത്ര കൗൺസിലർമാർ തമ്മിൽ ഭിന്നിപ്പ് ഉടലെടുത്തതോടെയാണ് യു.ഡി.എഫ് കൈയ്യാളിയിരുന്ന പൊതുമരാമത്ത് അധ്യക്ഷ സ്ഥാനം നഷ്ടമാവാൻ കാരണം. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്നും,യു.ഡി.എഫിന് മൂന്ന്,ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷി നില.ഇതിൽ സ്വതന്ത്ര അംഗം ഇ.പി ഖാദർ കുഞ്ഞ് എൽ.ഡി.എഫിന്റെ പിന്തുണച്ചതോടെ കസേര നഷ്ടമാവുമെന്ന് ഉറപ്പായ തൊടെയാണ് രാജി.