തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു. 6928 കുട്ടികളാണ് സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത്. എയ്ഡഡ് മേഖലയിലും വലിയ കുറവുണ്ടായി. ആറാം പ്രവൃത്തിദിനത്തിലെ കണക്കുകളാണ് പുറത്തുവന്നത്. അൺ എയ്ഡഡിലെ ഒന്നാം ക്ലാസിൽ 7944 കുട്ടികളുടെ വർധനവ് ഉണ്ടായി.
തുടർച്ചയായി രണ്ടാം വർഷമാണ് സർക്കാർ എയ്ഡഡ് മേഖലയിൽ കുട്ടികൾ കുറയുന്നതും, അൺ- എയ്ഡഡ് മേഖലയിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതും. കോവിഡ് കാലത്ത് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികൾ ഒഴുകിയെത്തിയെടുത്തു നിന്നാണ് ഇപ്പോൾ വീണ്ടും കുറവുണ്ടായിരിക്കുന്നത്.