പിഎസ്‌സി അംഗത്വത്തിന് വാഗ്ദാനം ചെയ്ത് കോഴ; യുവനേതാവ് പ്രമോദ് കൊട്ടൂളിക്കെതിരെ അന്വേഷണം

ആരോഗ്യ മേഖലയിൽ നിന്നൊരാൾക്ക് പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

author-image
Greeshma Rakesh
Updated On
New Update
psc bribery case

cpm youth leader pramod kottoolli

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളി കോഴ വാങ്ങിയെന്ന് ആരോപണം.സംഭവത്തിൽ സിപിഎം സിഐടിയു ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ മാറ്റുമെന്നും കേസ് അന്വേഷിക്കുന്നതിനായി നാലംഗ കമ്മീഷനെ നിയമിച്ചതായും നേതൃത്വം അറിയിച്ചു.പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുമായി പ്രമോദിന് അടുത്ത ബന്ധമാണുള്ളത്.

അംഗത്വത്തിന് 60 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ട വിവരം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് പുറത്ത് വന്നത്. അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപയും ഇയാൾ ഇതുവരെയും തിരിച്ചുനൽകിയിട്ടില്ല. ആരോഗ്യ മേഖലയിൽ നിന്നൊരാൾക്ക് പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാർട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാൾ പാർട്ടിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

 

cpm psc bribery case Pramod Kottoolli